കുവൈത്ത്‌ കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു:

0
21

കുവൈത്ത് സിറ്റി :

കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻ (ഫിമ) സെക്രട്ടറി ജനറൽ മുബീൻ അഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ്‌ ഇക്ബാൽ മാവിലാടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയവും അവതരിപ്പിച്ചു. ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ഫലസ്തീൻ ജനതക്ക് മേൽ നടത്തുന്ന നരഹത്യക്കെതിരെ  പ്രതികരിക്കാതിരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ നിലപാടിനെ പ്രമേയം കുറ്റപ്പെടുത്തി. വൈസ് പ്രസിഡന്റ്‌ എം.കെ അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഇസ്രായേൽ നടത്തുന്ന നരഹത്യക്കെതിരെ
സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഫലസ്തീൻ ഐക്യദാർഢ്യ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായി ഫലസ്തീൻ ജനതക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഐക്യദാർഢ്യ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു  ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ കെയർ) ഫാസ് മുഹമ്മദ്‌ അലി (മെഡക്സ് മെഡിക്കൽ കെയർ), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), കെ.സി.എ റഫീഖ് (കെ.കെ.എം.എ), ഇല്യാസ് മൗലവി (കെ.ഐ.സി), മുഹമ്മദ്‌ ശരീഫ് പി.ടി (കെ.ഐ.ജി), അഹമ്മദ് കെ മാണിയൂർ (ഐ.സി.എഫ്), സുനാഷ് ശുകൂർ (കെ.കെ.ഐ.സി) മുൻ കെ.എം.സി.സി ഭാരവാഹികൾ ആയ എ.കെ മഹമൂദ്, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, എന്നിവർ സംസാരിച്ചു. ഫലസ്തീൻ ജനതക്ക് പിന്തുണ അർപ്പിച്ച്  വാജിദ് കൊല്ലം കവിത ആലപിച്ചു. ജാഫർ തരോലിന്റെ ഖിറാഅത്തോടെ തുടങ്ങിയ ഐക്യദാർഢ്യ സമ്മേളനത്തിൽ  ഓർഗനൈസിങ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദി പറഞ്ഞു. സംസ്ഥാന ഭാരവാഹികൾ ആയ വൈസ് പ്രസിഡന്റ്‌ എം.ആർ നാസർ, എൻ.കെ ഖാലിദ് ഹാജി, ഷാഫി കൊല്ലം, സെക്രട്ടറിമാരായ ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, ഷാഹുൽ ബേപ്പൂർ, ഇല്യാസ് വെന്നിയൂർ എന്നിവർ ഐക്യദാർഢ്യ സമ്മേളനത്തിന് നേതൃത്വം നൽകി.