കുവൈത്ത് കെ.എം.സി.സി. സെക്യൂരിറ്റി സ്കീം വിതരണം ജൂലായ് 17, ബുധനാഴ്ച്ച കണ്ണൂരിൽ

0
57
കുവൈത്ത് സിറ്റി:
കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ  അഞ്ച് പേരുടെ കുടുംബങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം കണ്ണൂർ ബാഫഖി തങ്ങൾ സ്മാരക സൗധത്തിലെ ഇ.അഹമ്മദ് സാഹിബ് ഹാളിൽ വെച്ച് ജൂലായ് 17, ബുധനാഴ്ച്ച  രാവിലെ 10 മണിക്ക് കുവൈത്ത്  കെ.എം.സി.സി.  സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് സാഹിബ് നിർവ്വഹിക്കും. സോഷ്യൽ സെക്യൂരിറ്റി സ്കീം ഇനത്തിൽ 5 ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നൽകുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾ കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ ഭാരവാഹികളായ ഫുആദ് സുലൈമാൻ, ഷുഐബ് ചെമ്പിലോട്, ഹസ്സൻ കുപ്പം, കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി.അഹമ്മദലി, വി.കെ.അബ്ദുൾഖാദിർ മൗലവി, പി.എം.എ.സലാം, അബ്ദുറഹിമാൻ കല്ലായി,മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹിമാൻ, കുവൈത്ത്  കെ.എം.സി.സി. മുൻ പ്രസിഡന്റ് കെ.ടി.പി.അബ്ദുറഹിമാൻ, കുവൈത്ത്  കെ.എം.സി.സി. ട്രഷറർ എം.ആർ.നാസർ, അബൂട്ടി മാസ്റ്റർ ശിവപുരം തുടങ്ങി കെ.എം.സി.സി. യുടേയും മുസ്ലിം ലീഗിന്റേയും പ്രമുഖ ജില്ലാ, മണ്ഡലം നേതാക്കളും സംബന്ധിക്കുമെന്ന് കുവൈത്ത്  കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് എൻ.കെ.ഖാലിദ് ഹാജിയും, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും വാർത്താക്കുറിപ്പിൽ അറിയിച്ചു.
നാട്ടിൽ ബന്ധപ്പെടേണ്ട നമ്പർ:+91-9961660031, +91-9946664444, +91-7034051010