കുവൈത്ത് – കോഴിക്കോട് എയർ ഇന്ത്യ ഏകപ്രസ്സ് ഇന്ന് രാവിലെ 9. 30 നു പുറപ്പെടും

0
29

കുവൈത്ത് സിറ്റി :  യന്ത്ര തകരാറിനെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കിയ കുവൈത്ത് – കോഴിക്കോട് എയർ ഇന്ത്യ ഏകപ്രസ്സ് വിമാനം ഇന്ന്  രാവിലെ 9. 30 നു പുറപ്പെടും. തകരാർ പരിഹരിച്ചതായി  എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം രാവിലെ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഏതാനും മിനിറ്റുകൾക്കകം തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നൂറിൽ അധികം യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടത്.  നിലവിൽ യാത്രക്കാരെ  ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്.