ഡല്‍ഹി: ഇസ്രായേലിനും ഫലസ്‌തീനുമിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹമ്മദ് അല്‍ സാസര്‍. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുനരുജ്ജീവിപ്പിക്കാനുളള ഉചിതമായ സമയമാണിതെന്നും , അതില്‍ ഇനിയും കാലതാമസം നേരിട്ടാല്‍ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ അടഞ്ഞുപോകുമെന്നും ഇന്ത്യ സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു.
മ്‌ന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അഹമ്മദ് അല്‍ നസര്‍ ഇന്ത്യ സന്ദര്‍്‌ശിക്കുന്നത്. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യ കുവൈത്തിനൊപ്പം നിലകൊണ്ടതിനെ അദ്ദേഹം പ്രശംസിച്ചു, ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യ്‌പ്രവര്‍ത്തകര്‍ കുവൈത്തില്‍ നടത്തുന്ന കോവിഡ് പ്രതിരോധ പോരാട്ടത്തെയും അദ്ദേഹം ശ്ലാഘിച്ചു.
ഭക്ഷ്യസുരക്ഷ, ഊര്‍ജ്ജം, വ്യാപാരം നിക്ഷേപം നുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ഇരു മന്ത്രിമാരും ചര്‍ച്ചചെയ്‌തു. കുവൈത്തിലെ 9 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ രാജ്യത്തിന് നല്‍കുന്ന സമ്പാവനകളെക്കുറിച്ചും കുവൈത്ത് വിദേശകാര്യമന്ത്രി എടുത്തു പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കുവൈത്ത് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്.