കുവൈത്തിന്റെ വടക്കൻ പ്രദേശങ്ങൾ വെട്ടുകിളി ആക്രമണത്തിൽനിന്ന് മുക്തമായി

0
22

കുവൈത്ത് സിറ്റി : കുവൈത്തിന്റെ വടക്കൻ പ്രദേശങ്ങൾ, പ്രത്യേകിച്ച് അൽ-അബ്ദാലി, അൽ-സുലൈബിയ ഫാമുകൾ  വെട്ടുകിളികളുടെ ആക്രമണത്തിൽനിന്ന് മുക്തമായതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ്, ഫിഷ് റിസോഴ്‌സ് വക്താവ് തലാൽ അൽ-ഡൈഹാനി  പറഞ്ഞു. രാജ്യെത്തെ തെക്കൻ പ്രദേശങ്ങളിൽ മരുഭൂമിയിലെ വെട്ടുക്കിളി കൂട്ടത്തിന്റെ വ്യാപനത്തിന് കാരണമായ ഒരു വടക്കുകിഴക്കൻ കാറ്റിനാണ് രാജ്യം സാക്ഷ്യം വഹിച്ചെതെന്ന് മന്ത്രാലയ വക്താവ് പത്രക്കുറിപ്പിൽ പറഞ്ഞു .