കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് റോയല്‍ ഈഗിൾ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാര്‍ഡ് കൈമാറി

0
94

കുവൈറ്റ്: ആതുരസേവന രംഗത്ത് പത്ത് വര്‍ഷത്തെ അനുഭവസമ്പത്തുള്ള കുവൈറ്റിലെ പ്രമുഖരായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ്, ട്രെയിഡിംഗ് കമ്പനിയായ റോയല്‍ ഈഗിൾ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാര്‍ഡ് കൈമാറി. ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും ആളുകള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രിവിലേജ് കാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ദജീജ് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് ഹെഡ് ബഷീര്‍ ബാത്ത റോയല്‍ ഈഗിൾ ഗ്രൂപ്പ് എച്ച് .ആര്‍ മാനേജര്‍ മുഹമ്മദ് ഹാസിഫിന് മെട്രോ പ്രിവിലേജ് കാര്‍ഡ് കൈമാറി. മെട്രോ നല്‍കുന്ന പ്രിവിലേജ് കാര്‍ഡിലൂടെ ഡിജിറ്റല്‍ എക്സ്-റേകള്‍, എം.ആര്‍.ഐ സ്‌കാനുകള്‍, സി.ടി സ്‌കാനുകള്‍, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി (ബി.എം.ഡി) ടെസ്റ്റുകള്‍, ഡേ കെയര്‍ സര്‍ജറി, യൂറോളജി, കാര്‍ഡിയോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, തുടങ്ങിയ നിരവധി മേഖലകളില്‍ ചികിത്സ മിതമായ നിരക്കില്‍ റോയല്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ആതുരസേവന രംഗത്ത് സാമൂഹ്യ പ്രതബദ്ധതയോടെ നിലകൊള്ളുക എന്ന ലക്ഷ്യമാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പത്ത് വര്‍ഷത്തിന്റെ നിറവിലാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പ്. ഇതിനോടകം തന്നെ നിരവധി ചികിത്സാ പാക്കേജുകളാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്താം വാര്‍ഷികത്തിന്റെ ഭാഗമായി കുവൈറ്റിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഫാര്‍മസികളിലും 2025 ഉടനീളം പ്രത്യേക ഓഫറുകള്‍ ലഭ്യമായിരിക്കും. ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ ഉള്‍പ്പെടെ എല്ലാ ബില്ലിംഗിനും 30% ക്യാഷ്ബാക്ക്, ഫാര്‍മസികളില്‍ എല്ലാ ബില്ലിംഗിനും 15% ക്യാഷ്ബാക്ക്, 1 KD മുതല്‍ 10 KD വരെയുള്ള സമഗ്രമായ ഹെല്‍ത്ത് ലാബ് പാക്കേജുകള്‍ എന്നിവയും മെട്രോ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.