കുവൈറ്റ് ടവറിന് സമീപം കുവൈത്ത് സൈനിക വിമാനങ്ങളുടെ എയർ ഷോ

0
39

കുവൈത്ത് സിറ്റി: ദേശീയ ദിനാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് കുവൈത്ത് ടവേഴ്‌സിന് സമീപം പ്രതിരോധ മന്ത്രാലയം സൈനിക വിമാനങ്ങളുടെയും പാരാട്രൂപ്പർമാരുടെയും എയർ ഷോ നടന്നു.  ഇതിൽ ആഭ്യന്തര മന്ത്രാലയം, ദേശീയ ഗാർഡ്, ജനറൽ ഫയർഫോഴ്സ് തുടങ്ങിയ മറ്റ് സൈനിക മേഖലകളുടെയും അധികാരികളുടെയും പങ്കാളിത്തവും ഉണ്ടായിരുന്നു. കുവൈറ്റ് ടവറിന് സമീപവും ഗൾഫ് തെരുവുകളിലുമായി വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ്  സൈനിക വിമാനങ്ങൾ പ്രദർശനം നടത്തിയത്.