ജിസിസി ഉച്ചകോടിയെ പ്രകീർത്തിച്ച് കുവൈത്ത് മന്ത്രിസഭ

0
21

കുവൈത്ത് സിറ്റി : സൗദിയില്‍ നടന്ന  41 മത് ജിസിസി ഉച്ചകോടിയെ പ്രശംസിച്ച് കുവൈത്ത് മന്ത്രിസഭ . കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയുടെ അധ്യക്ഷതയില്‍  സീഫ് കൊട്ടാരത്തിൽ ചേർന്ന  പ്രതിവാര മന്ത്രിസഭാ യോഗത്തിലായിരുന്നു ഇത്.

സൗദി അറേബ്യയിൽ നടന്ന 41-ാമത് ജി.സി.സി ഉച്ചകോടിയോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ പ്രതിസന്ധിക്ക് പരിഹാരമായതിൽ മന്ത്രിസഭ സന്തോഷം രേഖപ്പെടുത്തി ,  വിഷയം പരിഹരിക്കുന്നതിനുവേണ്ടി  അന്തരിച്ച അമീർ നടത്തിയ ഇടപെടലുകളെ കുറിച്ചും മന്ത്രിസഭ പ്രകീർത്തിച്ചു