ആഗോള അഴിമതി സൂചികയിൽ കുവൈത്ത് 78-ാം സ്ഥാനത്ത്

0
23

കുവൈത്ത് സിറ്റി: ട്രാൻസ്പരൻസി ഇന്റർനാഷണൽ 2020ലെ വാർഷിക ആഗോള അഴിമതി സൂചിക റിപ്പോർട്ട് പുറത്തിറക്കി. അന്താരാഷ്ട്ര തലത്തിൽ 7 സ്ഥാനങ്ങൾ മുന്നോട്ട് കടന്ന് കുവൈത്ത് 78-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 180 രാജ്യങ്ങളിൽ 85-ാം സ്ഥാനമാണ് കുവൈത്തിന് ലഭിച്ചത്. അറബ് ലോകത്ത് ഏഴാം സ്ഥാനവും. 2020 സൂചികയിൽ കുവൈത്ത് 100 ൽ 42 പോയിൻ്റ് നേടി, കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് പോയിന്റ് കൂടുതലാണ്.

കൊറോണ മഹാമാരി, ജനാധിപത്യം എന്നിവ കൈകാര്യം ചെയ്യുന്നതിൽ രാജ്യങ്ങളുടെ സുതാര്യതയെക്കുറിച്ചാണ് ഈ വർഷം സൂചിക ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന്, കുവൈത്ത് ട്രാൻസ്പരൻസി ഇന്റർനാഷണൽ മേധാവി മജീദ് അൽ മുത്തൈരി പറഞ്ഞു