കുവൈത്ത് സിറ്റി : ആരോഗ്യ പരിശോധന റിപ്പോര്‍ട്ടുകള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ആശുപത്രിയിലും ലാബുകളിലുമായി നടത്തുന്ന ടെസ്റ്റ് റിപ്പോർട്ടുകൾ ലഭിക്കും
ഇതിന് ആവശ്യമായ മൊബൈൽ ആപ്ലിക്കേഷൻ ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അസ്സബാഹ് പുറത്തിറക്കി. .’Q8 seha’ എന്നാണ് ആപ്പിന്‍റെ പേര്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കാന്‍ സാധിക്കുന്ന ആപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ആപ്പ് പുറത്തിറങ്ങിയതോട് കൂടി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും നടത്തുന്ന റേഡിയോളജി, ലബോറട്ടറി പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ ഇനി ഓൺലൈനായി ലഭിക്കും. രാജ്യത്ത് നടക്കുന്ന 70 ശതമാനം റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. ബാക്കിവരുന്ന റിപ്പോര്‍ട്ടുകള്‍ കൂടി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും, അടുത്ത മാസം ഇവയെല്ലാം അതില്‍ ഉള്‍പ്പെടുത്തുമെന്നും ന്ത്രി ബാസിൽ അസ്സബാഹ് പറഞ്ഞു. കുവൈറ്റ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.