പുതുവർഷത്തോടനുബന്ധിച്ച് കുവൈത്തിൽ നാല് ദിവസം അവധി?

 

കുവൈത്ത്: പുതുവർഷത്തോടനുബന്ധിച്ച് കുവൈത്തിൽ നാല് ദിവസത്തെ അവധിയെന്ന് സൂചന. ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകളെത്തുന്നത്. പുതുവർഷ ദിനമായ ജനുവരി ഒന്ന് ബുധനാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മൂന്ന് വെള്ളിയാഴ്ച , തൊട്ടടുത്ത ശനിയാഴ്ചയും രാജ്യത്ത് പൊതു അവധിയാണ്. ഇതിനിടയിൽ ജനുവരി രണ്ട് വ്യാഴാഴ്ച വിശ്രമ ദിനമായി കണക്കാക്കും.

കൗൺസിലിന്റെ മുൻനിശ്ചയിച്ച തീരുമാനം അനുസരിച്ച്  രണ്ട് അവധി ദിനങ്ങൾക്കിടയിൽ വരുന്നത ദിവസം വിശ്രമദിനമായി കണക്കാക്കുന്നത്. രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി ദിനമാണ്. ഇതെല്ലാം കണക്കിലെടുത്താണ് രാജ്യത്ത് പുതുവര്‍ഷത്തിൽ നാല് അവധി ദിനമുണ്ടാകുമെന്ന റിപ്പോര്‍ട്ട്.

എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.