ഐ എം സി സി കുവൈത്ത് കമ്മിറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വീൽ ചെയറുകൾ നൽകി

ഐ എം സി സി കുവൈത്ത് കമ്മിറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വീൽ ചെയറുകൾ നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്(എം എം സി ടി ) മുഖേനയാണ്  വീൽചെയറുകളും നൂറ് ബെഡ് ഷീറ്റുകളും കൈമാറിയത് . ഇന്ത്യൻ നാഷണൽ ലീഗ് പ്രവാസി സംഘടനയായ ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെന്റർ IMCC യുടെ, കുവൈത്ത് ഘടകം നൽകിയ വീൽ ചെയറുകളും സൗദി,ദുബായ്, എന്നീ പ്രവിശ്യാ കമ്മിറ്റികൾ നൽകിയ മറ്റു സഹായങ്ങളുമാണ് മെഡിക്കൽ കോളേജിന് കൈമാറിയത്. ചടങ്ങിൽ ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് മുസ്തഫ മാസ്റ്റർ, MMCT മാനേജിങ് ട്രസ്റ്റി ഷർമദ്ഖാൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ Dr.രാജേന്ദ്രൻ സൂപ്രണ്ട് Dr ശ്രീജയൻ ഐ എം സി സി ജി സി സി കൺവീനർ റഫീഖ്‌ അഴിയൂർ OP സലീം മെഹബൂബ് കുറ്റികാട്ടൂർ സാലി മേടപ്പിൽ, അബ്ദുള്ള കോയ തങ്ങൾ, അബ്ദുറഹ്മാൻ ഹാജി വെണ്ണക്കോട്, കുഞ്ഞാമു ശിഹാബ് അമ്പിലോലി തുടങ്ങിയവർ സംബന്ധിച്ചു