കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് (കിയ) ജനുവരി 28 വെള്ളിയാഴ്ച മംഗഫ് കലാ ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്മസ് –പുതുവത്സരാഘോഷം കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മാറ്റിവച്ചു. കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികളായ 50 നഴ്സുമാരെ ആദരിക്കുന്നതുൾപ്പെടെയുള്ള പരിപാടികളാണ് നിശ്ചയിച്ചിരുന്നത്.
സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ പരിപാടി പിന്നീട് വിപുലമായ രീതിയിൽ നടത്തുമെന്ന് പ്രെസിഡന്റ് ഷെറിൻ മാത്യു വാർത്ത കുറിപ്പിൽ അറിയിച്ചു.
Home Middle East Kuwait കിയയുടെ ക്രിസ്മസ് –പുതുവത്സരാഘോഷം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ചു