കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) രാജ്യത്ത് 15 ഇന്ധന സ്റ്റേഷനുകൾ കൂടി നിർമ്മിക്കും. നഗരവികസനത്തിന്റെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 100 ഇന്ധന സ്റ്റേഷൻ നിർമ്മാണ പദ്ധതിയുടെ ഭാഗമായാണിത്. ഇത് പ്രധാനമായും പുതിയ റസിഡൻഷ്യൽ ഏരിയകളിലെ ആയിരിക്കും.
സർക്കാർ ഏജൻസികളിൽ നിന്ന് ആവശ്യമായ അനുമതികൾ നേടിയെടുക്കുന്നതിനൊപ്പം പുതിയ സ്റ്റേഷനുകൾക്കായുള്ള എഞ്ചിനീയറിംഗ് ഡിസൈനുകൾ കെഎൻപിസി പൂർത്തിയാക്കിയതായും അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
കമ്പനി അടുത്തിടെ 18 പുതിയ ഇന്ധന സ്റ്റേഷനുകൾ തുറന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു, അതിൽ അവസാനത്തേത് റെസിഡൻഷ്യൽ നഗരമായ സബാഹ് അൽ-അഹമ്മദിലായിരുന്നു. 100 സ്റ്റേഷനുകൾ 5 ഘട്ടങ്ങളിലായിട്ടാണ് നിർമ്മിക്കുന്നത്
1 ആദ്യ ഘട്ടം – 2021 ഡിസംബറിൽ പൂർത്തിയാക്കിയ 18 സ്റ്റേഷനുകൾ
2. രണ്ടാം ഘട്ടം – 15 സ്റ്റേഷനുകൾ
3. മൂന്നാം ഘട്ടം – 25 സ്റ്റേഷനുകൾ
4. നാലാം ഘട്ടം – 16 സ്റ്റേഷനുകൾ
5. അഞ്ചാം ഘട്ടം – 26 സ്റ്റേഷനുകൾ