മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന കൺസൾട്ടന്റുമാരുടെ പിരിച്ചുവിടുന്നു

0
23

കുവൈത്ത് സിറ്റി: ചെലവുകൾ കുറയ്ക്കുന്നതിനും ജീവനക്കാരുടെ നിയമനം നിയന്ത്രിക്കണമെന്നു മുള്ള സിവിൽ സർവീസ് കമ്മീഷൻ നിർദേശം നടപ്പാക്കുന്നതിന് ഭാഗമായി മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവിടങ്ങളിൽ കൺസൾട്ടന്റുമാരുടെ വൈദഗ്ധ്യം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നു.  അൽ റായി പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സിഎസ്‌സി   വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് പുതിയ സർക്കാരിലെ എല്ലാ അംഗങ്ങളും അവർക്കായി പ്രവർത്തിക്കുന്ന കൺസൾട്ടന്റുമാരുടെ സേവനം ഇതിനകം അവസാനിപ്പിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.