കുവൈത്തിൽ പിസിആർ പരിശോധനാ നിരക്ക് പരിഷ്കരിച്ചു

0
15

കുവൈത്ത് സിറ്റി: കുവൈത്തിലെ പിസിആർ പരിശോധന നിരക്ക് പരിഷ്കരിച്ചു. പിസിആർ പരിശോധനക്ക്  പരമാവധി  ആറ് ദിനാറാണ് ഈടാക്കാൻ ആവുക. കുവൈറ്റ് ആരോഗ്യമന്ത്രാലയം  ഇതുസംബന്ധിച്ച  ഉത്തരവിറക്കി . ജനുവരി 30 ഞായറാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇപ്പോൾ 9 ദിനാർ ആണ് പിസിആർ പരിശോധനക്ക് ഈടാക്കുന്ന നിരക്ക്. സ്വകാര്യ ആശുപത്രികളിൽ ആണ് ഈ നിരക്ക് ഈടാക്കുന്നത്.