സ്വദേശിവത്കരണം കുവൈത്തിന് തിരിച്ചടിയായി; കഴിവും നൈപുണ്യവുമുള്ള പ്രവാസികൾ കുറഞ്ഞു

0
19

കുവൈത്ത് സിറ്റി: സ്വദേശിവത്കരണത്തെ തുടര്‍ന്ന് കഴിവും നൈപുണ്യവുമുള്ള പ്രവാസികളുടെ എണ്ണത്തില്‍ കുവൈറ്റിൽ വന്‍ കുറവ് ഉണ്ടാക്കിയതായി കണക്കുകള്‍. കമ്പനികള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ മിക്കവയിലും പ്രവാസികളാണ് ഉയര്‍ന്ന തസ്തികകള്‍ വഹിക്കുന്നത്. സ്വദേശി വത്ക്കരണം തുടർന്നുകൊണ്ടിരിക്കുന്നത്എ ണ്ണ ഇതര  മേഖലയ്ക്ക് വിദഗ്ധ തൊഴിലാളികളെ നഷ്ടമാകുമെന്ന് ആശങ്ക ഉയർത്തുന്നുണ്ട്.  4.3 ദശലക്ഷമുള്ള രാജ്യത്തെ ജനസംഖ്യയുടെ 70 % വും പ്രവാസികളാണ്. 3 ദശലക്ഷം പ്രവാസികള്‍ അടങ്ങുന്ന  ജനസംഖ്യാ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിന് കുവൈറ്റ് ഗവണ്‍മെന്റ് സ്വദേശി വത്കരണ നയവും പദ്ധതിയും സ്വീകരിച്ചു. 2021 ല്‍ നയം ത്വരിതപ്പെടുത്തി. 2025 ഓടെ പ്രവാസികളുടെ എണ്ണം ഏകദേശം 1.6 ദശലക്ഷമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സ്വദേശിവത്കരണ മൂലം രാജ്യത്ത് കഴിവും നൈപുണ്യവും ഉള്ള തൊഴിലാളികളുടെ വൻ കുറവാണ് വന്നിരിക്കുന്നത്.