കുവൈത്തും യുഎസും തമ്മിലുള്ള സുരക്ഷാ ഉടമ്പടി കരാര്‍ പുതുക്കി

0
34

കുവൈത്ത് സിറ്റി: കുവൈത്തും യുഎസും സംയുക്തമായി ഒപ്പുവച്ച സുരക്ഷാ ഉടമ്പടി കരാർ പുതുക്കി. ഗൾഫ് മേഖലയുടെ സുരക്ഷാ സംബന്ധിച്ച കരാറാണ് പുതുക്കിയത്.

കഴിഞ്ഞ ദിവസം വാഷിംഗടൺ ഡിസിയിൽ നടന്ന ചടങ്ങിൽ കുവൈത്ത് വിദേശകാര്യ മന്ത്രിയും ക്യാബിനറ്റ് കാര്യ മന്ത്രിയുമായ ഷേയ്ഖ് ഡോ. അഹ്മദ് നാസ്സർ അൽ സബാഹും, യൂഎസ് സ്റ്റേറ്റ്സെക്രട്ടറി ആന്റണി ബ്ലിങ്കനും സംയുക്തമായിട്ടാണ് കരാർ പുതുക്കിയത്.  ഇരു രാജ്യങ്ങൾക്കും ഇടയിൽ പ്രതിരോധം, സൈബർ സെക്യൂരിറ്റി, മനുഷ്യാവകാശ സംരക്ഷണം, വാണിജ്യം, സാമ്പത്തികം,  ആരോഗ്യം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സാംസ്കാരികം, വിദ്യാഭ്യാസം  വനിതാ മുന്നേറ്റം തുടങ്ങിയ വിഷയങ്ങൾക്കാണ് ചർച്ചയിൽ മുൻതൂക്കം നൽകിയത്.