ശ്ലോനിക് ആപ്പിലെ നിർദേശങ്ങൾ ലംഘിച്ചു; 8000 പേർക്കെതിരെ നിയമനടപടി

0
24

കുവൈത്ത്‌ സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ, ക്വാറന്റൈൻ വ്യവസ്ഥകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശ്ലോനിക് ആപ്പിലെ നിർദേശങ്ങൾ ലംഘിച്ച 8000ത്തോളം പേർക്കെതിരെ നടപടി. സ്വദേശികളും പ്രവാസികളും ഉൾപ്പടെയുള്ള നിയമ ലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. മാനദണ്ഠങ്ങൾ പാലിക്കാതെ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് ആയിരത്തിൽ അധികം പരാതികളാണ് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിരിക്കുന്നത്. വിദേശത്ത് നിന്ന് രാജ്യത്ത് തിരികെ എത്തുമ്പോഴും കൊവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും നിർദിഷ്ട സ്ഥലങ്ങളിൽ ക്വാറന്റൈൻ അനുഷ്ഠിക്കണമെന്ന നിർദേശം ലംഘിച്ച് മറ്റു സ്ഥലങ്ങളിൽ സഞ്ചരിച്ചവർക്കെതിരെയാണ് ഭൂരിഭാഗവും കേസുകളും രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം ഉൾപ്പടെയാണ് ആഭ്യന്തര മന്ത്രാലയത്തിന് 8000 പരാതികൾ ലഭിച്ചത്