കുവൈത്തിൽ വൈദ്യുതി വകുപ്പില്‍ നിന്ന് 454 പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി

0
17

കുവൈത്ത് സിറ്റി: സ്വദേശി വത്കരണ നടപടികൾ ശക്തമാക്കി കുവൈത്ത് വൈദ്യുതി മന്ത്രാലത്തിൽ പ്രവാസികളുടെ കൂട്ട പിരിച്ചുവിടൽ. 454 പ്രവാസി ജീവനക്കാർക്ക് ഒറ്റയടിക്ക് തൊഴിൽ നഷ്ടമായി . ഇവര്‍ക്കു പകരം സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന് എണ്ണ, വൈദ്യുതി മന്ത്രിയും ഡെപ്യൂട്ടി പ്രധാന മന്ത്രിയുമായ ഡോ. മുഹമ്മദ് അല്‍ ഫാരിസ് അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പ്രവാസികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു. അല്‍ സിയാസത്ത് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വൈദ്യുതി മന്ത്രാലയത്തില്‍ നടപ്പാക്കിയ സ്വദേശിവത്കരണം നടപടികളെ സംബന്ധിച്ച് പാര്‍ലമെന്റംഗം ഫറസ് അല്‍ ദൈഹാനി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്