കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ 2021-ൽ 3,000-ത്തോളം പേർ കുവൈറ്റിൽ അറസ്റ്റിലായി. ഇതിൽ 1,500 പൗരന്മാരും 300 ഈജിപ്ഷ്യൻ പൗരത്വമുള്ളവരും ഉൾപ്പെടുന്നു, ദേശീയത വ്യക്തമാകാത്ത 800 പേരും ഉൾപ്പെടും. ബാക്കിയുള്ളവർ സിറിയൻ, ലെബനീസ്, ഇന്ത്യൻ, ബംഗാളി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 866 പ്രവാസികളെ അധികൃതർ കുവൈറ്റിൽ നിന്ന് നാടുകടത്തുകയും ചെയ്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ, 2021ൽ ഏകദേശം 1,700 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു, ഇത് ഒരു വർഷത്തിനിടെ പിടികൂടിയ ഏറ്റവും വലിയ അളവ് ആയിരുന്നു .
Home Middle East Kuwait മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യക്കാരുൾപ്പെടെ 3,000 പേർ 2021 ൽ പിടിയിലായി