കുവൈത്ത്‌സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ എക്‌സ്പാറ്റ്സ് അസോസിയേഷന്‍ കുവൈറ്റ് (കിയ) വനിത ജോയിന്റ് സെക്രട്ടറിയായിരുന്ന അഞ്ചു സ്മിജിത്തിന് യാത്രയയപ്പ് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രസിഡന്റ് ശ്രീമതി ഷെറിന്‍ മാത്യൂവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീമതി അഞ്ചുസ്മിജിത്തിനുള്ള ഉപഹാരം കിയ വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ കൈമാറി .
കിയ ട്രഷറര്‍ ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പ്രകാശന്‍ ,റോയി ,ദീപു അഗസ്റ്റിന്‍ ,തുടങ്ങിയവര്‍ സംസാരിച്ചു അഞ്ചു മറുപടി പ്രസംഗം നടത്തി.
കിയ വനിത വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിയ നന്ദി രേഖപ്പെടുത്തി