കുവൈത്ത് സിറ്റി: കുവൈത്തിൽ ജല, വൈദ്യുത നിരക്കുകൾ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ റെസിഡന്‍ഷ്യല്‍ മേഖല ഒഴികെ ബാക്കി എല്ലാ മേഖലകളിലും വൈദ്യുതിയുടെയും ജലത്തിന്റെയും ബില്ല് തുക വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് പുറത്തു വരുന്ന വിവരം. .കുവൈറ്റില്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ വര്‍ധിപ്പിക്കുന്നത് പരിഗണിക്കുന്നത്.രാജ്യത്തെ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ നിരക്കുകള്‍ എത്ര ശതമാനം കണ്ട് വര്‍ധിപ്പിക്കുമെന്ന കാര്യത്തിലും എപ്പോള്‍ മുതല്‍ വര്‍ധനവ് നിലവില്‍ വരുമെന്നോ ഉള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല