കുവൈത്തിൽ പൗരന്മാരും പ്രവാസികളും തമ്മിൽ വേതന അന്തരം കൂടുന്നു

0
28
kuwait dinar

കുവൈത്ത് സിറ്റി:  കുവൈത്തിൽ സ്വദേശികൾക്ക് പ്രവാസികളെക്കാൾ ഇരട്ടി ശമ്പളം ലഭിക്കുന്നതായി കണക്കുകള്‍. ഇതുസംബന്ധിച്ച കണക്കുകൾ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് പുറത്തുവിട്ടത് .  പൗരന്മാരും പ്രവാസികളും തമ്മിലും പുരുഷന്മാരും സ്ത്രീകളുമായും പൊതു- സ്വകാര്യ മേഖലകളില്‍ വളരെയധികം വേതന അന്തരമുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. തൊഴില്‍ വിപണിയില്‍ സ്വദേശികൾക്ക്  പ്രതിമാസം 1,490 ദിനാര്‍ ആണ് വേദന മെങ്കിൽ  പ്രവാസികൾക്ക് ഇത്.  331 ദിനാര്‍ ആണ്. പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്വദേശികൾ ശരാശരി 1539 ദിനാര്‍ ശമ്പളം വാങ്ങുമ്പോള്‍ പ്രവാസികൾ 732 ദിനാര്‍ ശമ്പളം വാങ്ങുന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു .

സ്വകാര്യ മേഖലയില്‍ ശരാശരി പ്രതിമാസം 1252 ദിനാര്‍ ശമ്പളം വാങ്ങുമ്പോള്‍ വിദേശികള്‍ 311 ദിനാര്‍ ആണ് നേടുന്നത്. സ്ഥിതിവിവരകണക്കുകള്‍ പ്രകാരം കുവൈറ്റിലെ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വേതന അന്തരമുണ്ട്. കുവൈറ്റ് പുരുഷന്മാര്‍ക്ക് ശരാശരി 1801 ദിനാര്‍ വേതനം ലഭിക്കുന്നു. ഇത് 1261 ദിനാര്‍ സമ്പാദിക്കുന്ന കുവൈറ്റ് സ്ത്രീകളേക്കാള്‍ 540 ദിനാര്‍ കൂടുതലാണ്.