കുവൈത്ത് സിറ്റി: ശമ്പള വർധനവിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കുവൈറ്റ് രാജകുടുംബാംഗത്തിന് കോടതി മൂന്നുവർഷം തടവു ശിക്ഷയും പിഴയും വിധിച്ചു. ജോലിയിലെ ശമ്പള വർധനവിനായി സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണ് കുറ്റം.മൂന്നുവർഷം തടവും ഒന്നര ലക്ഷം ദിനാർ പിഴയും ആണ് കോടതി വിധിച്ചിരിക്കുന്നത്. രാജകുടുംബാംഗമായ ഒരു വനിതയാണ് കുറ്റം ചെയ്തിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ മന്ത്രാലയത്തിൽ നിന്ന് യുവതി വലിയ തുക വാങ്ങുകയും ചെയ്തു. എന്നാൽ ശിക്ഷ അനുഭവിക്കുന്നതോടൊപ്പം ശമ്പളയിനത്തിൽ വാങ്ങിയ തുക മുഴുവൻ തിരിച്ചു നൽകണം എന്നും കോടതി ഉത്തവിട്ടു. ഈ തുകക്ക് പുറമെയാണ്
ഒന്നര ലക്ഷം ദിനാർ പിഴ അടക്കേണ്ടത്. നിരവധി പേർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി സ്ഥലങ്ങളിൽ കയറിയിട്ടുണ്ട്. ഇത്തരത്തലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടാനായി പരിശോധനകൾ ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.