യാ കുവൈത്തീ മർഹബ’ സംഗീത ആൽബത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്തു.

0
29

കുവൈത്ത് സിറ്റി : പ്രവാസ ലോകത്തു നിന്ന് ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിക്കുന്ന ‘യാ കുവൈത്തീ മർഹബ’ സംഗീത ആൽബത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്തു..ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ചടങ്ങില്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് കുവൈത്ത് ടി.വി അവതാരിക മറിയം ഖബന്തിക്ക് പോസ്റ്റര്‍ നല്‍കിയാണ്‌ റിലീസ് നിര്‍വ്വഹിച്ചത്. കുവൈത്ത് ദേശീയ ദിനമാഘോഷത്തിന്‍റെ ഭാഗമായാണ് ആല്‍ബം നിര്‍മ്മിച്ചത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് മുജ്തബ ക്രിയേഷന്‍റെ ബാനറില്‍ ദേശീയ ദിനമാഘോഷത്തിന്‍റെ ഭാഗമായി സംഗീത ആല്‍ബം ഇറക്കുനത്.90 ളം കലാകാരന്മാര്‍ അണിനിരന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അറബി,മലയാളം,ഹിന്ദി ഭാഷകളിലാണ്. രാജ്യത്തിന്‍റെ സമ്പന്നമായ ചരിത്രത്തെയും ഉന്നതമായ ദാർശനിക ആശയങ്ങളെയും ദേശീയ അഭിമാനത്തെയും പ്രതിനിധീകരിക്കുന്ന ആല്‍ബത്തില്‍ ഇന്ത്യ കുവൈത്ത് ചരിത്രവും സംസ്കാരവും പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാർഷികാഘോഷ നിറവിലാണ് ആല്‍ബം പുറത്തിറങ്ങുന്നത്. കേരളത്തിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ച സംഗീത ആൽബത്തിന് ഗാനാലപനത്തിലൂടെ മധുരം നൽകിയത് പ്രശസ്ത ഗായകന്‍മാരായ മുഹമ്മദ്‌ അഫ്സല്‍,ഗിരിചരന്‍, സരിത റഹ്മാന്‍ ,ഹബീബ് മുറ്റിച്ചൂര്‍ ,കെ.എസ് രഹ്ന,സിദറത്തുള്‍ മുന്തറ എന്നീവരാണ് .കെ.ജെ.കോയയും ഹബീബ് മുറ്റിച്ചൂരും സംവിധാനം ചെയ്ത വിഡിയോ ആൽബത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ഉസ്മാന്‍ ഒമറാണ്. ഗാനരചന: ഓ.എം കരുവാരകുണ്ട് . സംഗീതം: കെ.ജെ കോയ .ക്യാമറ സാബിര്‍ ജാസും, കലാ സംവിധാനം അമ്രാന്‍ സാംഗിയുമാണ്‌. ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ചടങ്ങില്‍ ഫസ്റ്റ് സെക്രട്ടറി ഡോ: വിനോദ് , മുജ്തബ പ്രതിനിധികളായ അഷ്‌റഫ്‌ ചോറൂട്ട്,യുനുസ് ,അഷറഫ് കണ്ടി, ഫൈസല്‍ കുറ്റ്യാടി എന്നീവര്‍ പങ്കെടുത്തു.