പ്രവാസികളിൽ ഇന്ത്യക്കാരെ പിന്തള്ളി ഈജിപ്ത്

0
22

കുവൈത്ത് സിറ്റി: പ്രവാസി ജീവനക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ കുവൈത്ത് തൊഴിൽ കമ്പോളത്തിൽ ആദ്യ സ്ഥാനത്തെത്തി ഈജിപ്തുകാര്‍ . ഇതോടെ നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ന് ഇന്ത്യക്കാരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

രാജ്യത്തെ തൊഴില്‍ കമ്പോളത്തെ കുറിച്ചുള്ള ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. സ്ത്രീകളും പുരുഷന്‍മാരുമായി 4.57 ലക്ഷം ഈജിപ്തുകാരാണ് കുവൈറ്റിലുള്ളത്. ആകെയുള്ള 19 ദശലക്ഷം ജീവനക്കാരുടെ 24 ശതമാനവും ഇപ്പോള്‍ ഈജിപ്റ്റ് പൗരന്‍മാരാണ്. ഈജിപ്ത് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. സ്ത്രീകളും പുരുഷന്‍മാരും അടക്കം 4.51 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്. ഇത് മൊത്തം കുവൈറ്റ് ജീവനക്കാരുടെ 23.7 ശതമാനം വരും. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് കുവൈറ്റ് പൗരന്‍മാരാണ്.