കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹിനെ 10,000 ദിനാറിന്റെ ജാമ്യത്തിൽ വിട്ടയക്കാൻ കുവൈത്ത് മന്ത്രിതല കോടതി ചൊവ്വാഴ്ച ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തി്ലാണ് മുൻ പ്രധാനമന്ത്രിയും രാജകുടുംബാംഗവുമായ ഷെയ്ക്ക് ജാബറിനെ വിചാരണയ്ക്ക് മുമ്പ് തടഞ്ഞുവയ്ക്കാൻ കോടതി ഏപ്രിലിൽ ഉത്തരവിട്ടത്.
2011 മുതൽ വഹിച്ചിരുന്ന പ്രധാനമന്ത്രി സ്ഥാനം 2019 ൽ ഷെയ്ഖ് ജാബർ രാജിവച്ചു, അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഷെയ്ഖ് ഖാലിദിനെതിരെ പാർലമെൻറ്് അംഗങ്ങൾ അവിശ്വാസ വോട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.