കുവൈത്തില്‍ 85 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

0
20

കുവൈത്ത്സിറ്റി: 85 ശതമാനം ജനങ്ങളും കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയ്യിദ് അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളാനുസരിച്ചു കുവൈത്ത് പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിൽ മികച്ച നേട്ടമാണ് കൈവരിച്ചത് . ഇത് ലോക രാജ്യങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്നും അദ്ദേഹം അഭിപ്രായപെട്ടു. മറ്റ് കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച്  കൂടുതൽ അണുബാധ രാജ്യത്ത് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തീവ്രപരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് ഉയർന്ന വാക്സിനേഷൻ നിരക്ക് മൂലമാണെന്നും അൽ-സയീദ് പറഞ്ഞു.