ട്രാന്‍സ്‌ജെന്‍ഡറാവുന്നത് കുറ്റകരമല്ല; നിയമ ഭേദഗതിയുമായി കുവൈത്ത് ഭരണഘടനാ കോടതി

0
22

കുവൈത്ത് സിറ്റി:  ട്രാന്‍സ്‌ജെന്‍ഡറായി ജീവിക്കുന്നത് കുവൈത്തിൽ കുറ്റകരമല്ല. എതിര്‍ ലിംഗത്തിലുള്ളവരെ അനുകരിക്കുന്നത് ക്രിമിനല്‍ കുറ്റകമായി കണക്കാക്കുന്ന ഭരണഘടനയിലെ 198-ാം വകുപ്പ് ഭരണഘടനാ കോടതി ഭേദഗതി ചെയ്തതോടെയാണിത്. പൊതുസ്ഥലത്ത് എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ വേഷങ്ങളും മറ്റു ആംഗ്യങ്ങളും അനുകരിക്കുന്നത് ആള്‍മാറാട്ടവും ക്രിമിനല്‍ കുറ്റവുമായി കണക്കാക്കി 2007 മെയ് മാസത്തിലാണ് കുവൈറ്റ് ദേശീയ അസംബ്ലി അവസാനമായി ഈ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. പരമാവധി ഒരു വര്‍ഷം തടവും പിഴയുമാണ് ശിക്ഷയായി കണക്കാക്കിയിരുന്നത്. ഇതാണിപ്പോള്‍ നിയമത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.