കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. കുവൈറ്റ് ആസാദി കാ അമൃത് മഹോത്സവ് (AKAM) ആഘോഷങ്ങളുടെ ഭാഗമായി 2022 ഫെബ്രുവരി 20 മുതൽ 28 വരെ ‘നമസ്തേ കുവൈറ്റ്’ എന്ന പേരിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവമാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 20 ന് വൈകീട്ട് 6 മണിക്ക് എംബസി ഓഡിറ്റോറിയത്തിൽ വച്ച് പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടക്കും.