എംബസിയുടെ ‘നമസ്തേ കുവൈത്ത് ‘ ആഘോഷ പരിപാടിക്ക് തുടക്കമായി

0
26

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നമസ്തേ കുവൈറ്റ് പരിപാടിക്ക് തുടക്കമായി.   കുവൈറ്റ് ആസാദി കാ അമൃത് മഹോത്സവ് (AKAM) ആഘോഷങ്ങളുടെ ഭാഗമായാണ് ഫെബ്രുവരി 20 മുതൽ 28 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. 

ഇന്ത്യൻ കൾച്ചറൽ നെറ്റ് വർക്കും സംയുക്തമായി ആയി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം  ഇന്ത്യൻ അംബാസിഡർ സിബി ജോർജും അദ്ദേഹത്തിൻ്റെ ഭാര്യ ജോയ്സ് സിബി യും ചേർന്ന് നിർവഹിച്ചു. 

ആഘോഷങ്ങൾക്ക് മിഴിവേകി നിരവധി  സംഗീത അത് കലാപരിപാടികളും അരങ്ങേറി. മുസ്തഫ ക്രിയേഷൻസ്ൻറെ യാ കുവൈറ്റ് മർഹബ ഇന്ന് സംഗീത ആൽബവും ചടങ്ങിൽ  അവതരിപ്പിച്ചു