15 വർഷത്തിനിടെ കുവൈത്തിൽ ശമ്പള വർദ്ധനവ് 600 ശതമാനം വരെ

0
25

കുവൈത്ത് സിറ്റി: 15 വര്‍ഷത്തിനിടെ കുവൈത്തിൽ ശമ്പള വര്‍ധനവ് 600 ശതമാനമായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 12.6 ബില്യണ്‍ ദിനാറാണ് പുതിയ ബജറ്റിൽ ശമ്പളത്തിൽ ആയി  അനുവദിച്ചത് .15 വര്‍ഷത്തിനുള്ളില്‍ ശമ്പളം 600 % വര്‍ധിച്ചതെന്ന് കുവൈറ്റിലെ ലോക ബാങ്ക് ഓഫിസ് മേധാവി ഗസ്സാന്‍ അല്‍ഖോജ പറഞ്ഞു. കുവൈറ്റില്‍ പൊതുമേഖലയിലെ നേതൃസ്ഥാനങ്ങളില്‍ 17 ശതമാനവും വനിതകളാണെന്ന് അല്‍ഖോജ പറഞ്ഞു.  ഇത് വളരെ കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക സുസ്ഥരത കൈവരിക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൈക്കൊള്ളാന്‍ കുവൈറ്റിന് അവസരം ഒരുക്കുന്നതായി കുവൈറ്റിലെ ലോകബാങ്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ റീജിയണല്‍ ഡയറക്ടര്‍ ഇസ്സാം അബു സുലൈമാന്‍ പറഞ്ഞു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കുവൈറ്റിലെ പൗരന്മാര്‍ക്ക് വിദേശ തൊഴിലാളികളുടെ ഇരട്ടി ശമ്പളം ലഭിക്കുന്നതായി കണക്കുകള്‍.
കുവൈറ്റ് തൊഴില്‍ വിപണിയില്‍ വേതനം പ്രതിമാസ 1,490 ദിനാര്‍ ആണ്. അതേസമയം, കുവൈറ്റ് പൗരന്മാരല്ലാത്ത വിദേശികളുടെ വേതനം 331 ദിനാര്‍ ആണ്. പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുവൈറ്റികള്‍ ശരാശരി 1539 ദിനാര്‍ ശമ്പളം വാങ്ങുമ്പോള്‍ വിദേശികള്‍ 732 ദിനാര്‍ ശമ്പളം വാങ്ങുന്നതായി സ്ഥിതിവിവര കണക്കുകളില്‍ വ്യക്തമാക്കുന്നു