ഇന്ത്യൻ എംബസി, IDF എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സിപിആർ പരിശീലനം സംഘടിപ്പിച്ചു

0
23

കുവൈത്ത് സിറ്റി:  ഹാൻഡ്‌സ് ഓൺ കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ) എന്ന പേരിൽ കുവൈത്തിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി,  ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു ഇത്.

ഐഡിഎഫ് പ്രസിഡൻറ്ഡോ. അമീർ അഹമ്മദ്, ഡോ. സ്വാതി നരേന്ദ്ര ഡോംഗ്രെ, ഡോ. അഭയ് പട്വാരി എന്നിവരുൾപ്പെടെ ഐഡിഎഫ് അംഗങ്ങളുടെ സ്വാഗതത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഐഡിഎഫ് അംഗങ്ങൾ കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) പരിശീലനത്തെക്കുറിച്ചുള്ള അവതരണവും തുടർന്ന് പ്രായോഗിക പ്രദർശനവും നടന്നു.

വിഷുവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനുള്ള സെഷനും ഇതിനോടൊപ്പം ഒപ്പം സംഘടിപ്പിച്ചിരുന്നു

, ഐഡിഎഫ് അംഗങ്ങളുടെ നിരീക്ഷണത്തിൽ പ്രതിമയിൽ സിപിആർ പരിശീലനം നടത്താനുള്ള അവസരവും പരിപാടിയിൽ പങ്കെടുത്തവർക്ക് ലഭിച്ചു,  . സോഷ്യൽ മീഡിയയിലും മികച്ച സ്വീകാര്യതയാണ് പരിശീലന പരിപാടിക്ക് ലഭിച്ചത്.