കുവൈത്ത് ദേശീയദിനം; ആശംസകൾ നേർന്ന് ഇന്ത്യൻ രാഷ്ട്രപതി

0
21

കുവൈത്ത് സിറ്റി :  ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിന് ആശംസകൾ നേർന്ന് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യ നേട്ടത്തിൻ്റെ സ്മരണകളുണർത്തി വർണാഭമായ ആഘോഷ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്. ഈ വേളയിൽ കുവൈത്തിലെ ജനതയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി  രാഷ്ട്രപതി  കുവൈത്ത്  അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് അയച്ച ആശംസ സന്ദേശത്തിൽ കുറിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ ആറ് പതിറ്റാണ്ട് നീളുന്ന   നയതന്ത്രബന്ധം ആഘോഷിക്കുന്ന ഈ വേളയിൽ  സഹകരണം കൂടുതൽ മെച്ചപ്പെടട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കും . ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി അൽസബാഹിന് ആശംസകൾ അറിയിച്ചു