കുവൈത്ത് സിറ്റി: റഷ്യന്‍- ഉക്രൈൻ യുദ്ധത്തിൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് കൈത്താങ്ങായി കുവൈത്ത് സുൽത്താൻ. ഉക്രെയിനിലെ തന്റെ അപാര്‍ട്‌മെന്റും ഭക്ഷണ സാധനങ്ങളും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതായി സുല്‍ത്താന്‍ ഫൈസല്‍ അല്‍- സബീഹ് പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി അദ്ദേഹം ഉക്രൈൻ സന്ദര്‍ശിക്കുന്നുണ്ട്. ‘ഉക്രെയിനി സ്ത്രീകളെ വിവാഹം ചെയ്ത ഡസണ്‍ കണക്കിന് കുവൈറ്റ് പൗരന്മാരുണ്ട്. വ്യാപാരത്തിന് വേണ്ടി ഉക്രെയിനിലേക്ക് പോകുന്ന ധാരാളം പേരുണ്ട്’, യുദ്ധം എത്രയും വേഗം അവസാനിക്കുമെന്ന് പ്രത്യാശ പ്രേരിപ്പിക്കുന്നതായും സുല്‍ത്താന്‍ പറഞ്ഞു.
ഒരാഴ്ച മുമ്പാണ് യുക്രെയിനില്‍ നിന്നും മടങ്ങിയെത്തിയതെന്ന് സുല്‍ത്താന്‍ അല്‍ റായിയോട് പറഞ്ഞു. ‘ഉക്രെയിനിലെ ഭൂരിഭാഗം കുവൈറ്റികളും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യത്തേക്ക് തിരികെ എത്തിയതായി കരുതുന്നു. ഉക്രെയിനില്‍ ആയിരുന്നപ്പോള്‍ കാര്യങ്ങളെല്ലാം സാധാരണ നിലയില്‍ ആയിരുന്നു. എന്നാല്‍, റഷ്യയില്‍ നിന്നും ഇത്തരത്തിലുള്ള ഒരു ആക്രമണം ഉക്രെയിനികള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.