നിയന്ത്രണങ്ങൾ അയഞ്ഞു; കുവൈത്തിൽ ഭക്ഷണശാലകളിൽ തിരക്കേറുന്നു

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചതോടെ കുവൈത്തിലെ വിപണികൾ  തിരിച്ചുവരവിൻ്റെ പാതയിലാണ് ഭക്ഷണശാല കളിലേക്ക് എത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. റസ്റ്റോറൻറ് കളിൽ കാലത്തിനു മുൻപ് ഉള്ളതിന്  സമാനമായ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാല്‍  ജീവനക്കാര്‍ക്ക് പലർക്കും സ്വദേശങ്ങളിൽ നിന്നും  കുവൈറ്റിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതായും പല റസ്റ്റോറൻറ് ഉടമകളും അഭിപ്രായപ്പെട്ടു