കുവൈത്തിൽ നിന്ന് രക്ഷപ്പെടുത്തണം എന്ന ആവശ്യവുമായി ഇന്ത്യക്കാരിയായ ഗാർഹിക തൊഴിലാളിയുടെ വീഡിയോ ട്വിറ്ററില്‍

0
42

കുവൈത്ത് സിറ്റി: ഹൈദരാബാദ് സ്വദേശിനിയായ വാഹിദ ബീഗം ആണ് കുവൈത്തിൽ നിന്നും എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് അപേക്ഷിച്ച്  ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത് .  39 കാരിയായ വഹിദ ബീഗം കര്‍വന്‍ സ്വദേശിനിയാണ്.

തന്നെ തൊഴിലുടമ മര്‍ദ്ദിക്കുന്നതായും  ഹൈദരാബാദിലെ കുടുംബത്തിലേക്ക് തിരിച്ചയക്കണമെന്നും അവര്‍ വീഡിയോയിലൂടെ കരഞ്ഞുകൊണ്ട് അഭ്യര്‍ഥിച്ചു. ഷെയ്ഖ് ഷമീര്‍ അര്‍ഫത്ത് ഒമാരി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഫെബ്രുവരി 25 വെള്ളിയാഴ്ച വാഹിദ ബീഗം കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ക്ലിപ് ഷെയര്‍ ചെയ്തത്. ‘ഹൈദരാബാദിലെ ഒരു സ്ത്രീ കുവൈറ്റില്‍ കുടുങ്ങി’, എന്ന തലക്കെട്ടോടു കൂടിയാണ് ഇദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തത്. @indembkwt, @meaMADAD @DrSJaishankar  എന്നിവരെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.