എംബസി സേവനങ്ങള്‍ക്കായി 3 ബിഎല്‍എസ് കേന്ദ്രങ്ങള്‍ ആരംഭിച്ചു

0
19

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക് പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനി കൂടുതല്‍ എളുപ്പമാവും.  സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും പ്രവാസികൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ 3 ബിഎല്‍എസ്  കേന്ദ്രങ്ങള്‍ തുടങ്ങി. കുവൈറ്റ് സിറ്റി, ഫഹാഹീല്‍, അബ്ബാസിയ എന്നിവടങ്ങളിലാണ് പുതിയ എല്‍ബിഎസ് സെന്ററുകള്‍.

66 രാജ്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കി വരുന്ന സ്ഥാപനമാണ് ബിഎല്‍എസ് ഇന്റര്‍നാഷനല്‍. ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച സേവനവും സൗകര്യവും നല്‍കുക എന്ന എംബസിയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് പുതിയ പ്രഫഷണല്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു. വിസ, പാസ്‌പോര്‍ട്ട്, കോണ്‍സുലാര്‍ സേവനങ്ങള്‍ക്കൊപ്പം അറ്റസ്റ്റേഷന്‍ സേവനവും ഇവിടെ ലഭ്യമാണ്ന്ന് അദ്ദേഹം പറഞ്ഞു. എംബസി സേവനങ്ങള്‍ കൂടുതല്‍ അടുത്തേക്ക് എത്തിക്കാന്‍ ഇതു വഴി കഴിയും. ഓരോ വര്‍ഷവും ഈ കേന്ദ്രങ്ങള്‍ വഴി രണ്ട് ലക്ഷത്തിലേറെ അപേക്ഷകള്‍ കൈകാര്യം ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു