ദേശീയ ദിനാഘോഷത്തിനിടെ 92 പേർക്ക്കണ്ണിന് പരിക്കേറ്റു

0
21

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, അൽ-ബഹാർ ഐ സെന്റർ ആക്‌സിഡന്റ്സ് ഡിപ്പാർട്ട്‌മെന്റിൽ വാട്ടർ സ്‌പ്രേയറും വാട്ടർ ബലൂണുകളും കാരണം കണ്ണിന് പരിക്കേറ്റ 92 ലധികം പേർ ചികിത്സയ്ക്കെത്തി. കോർണിയയിൽ ചതവുകളോ പോറലുകളോ പറ്റിയ 75 കേസുകൾ , കണ്ണിന് അടി കിട്ടിയ 6 കേസുകൾ, കൺപോളകളിൽ ഉണ്ടായ മുറിവ്,  കോർണിയയിൽ അടി കൊണ്ട് മുറിവേറ്റവരും ചികിത്സക്കെത്തിയവരിൽ ഉണ്ട്. ഒരു കേസിൽ രക്തസ്രാവവും കണ്ണിൽ  ബാഹ്യ മുറിവും ഉണ്ടായിരുന്നു. കണ്ണിൽ ആന്തരിക രക്തസ്രാവം ഉണ്ടായ രണ്ട് കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. വോട്ടർ ബലൂണുകൾ എറിഞ്ഞത് മൂലം ഉണ്ടായ അപകടങ്ങളാണ് ഇതിലേറെയും.