പുകയില ഉത്പന്നങ്ങൾക്കായി 2021 ൽ കുവൈത്തിൽ ആകെ ചെലവഴിച്ചത് 100 കോടിയിലധികം രൂപ

0
34
burning cigarette with smoke on black background

കുവൈത്ത് സിറ്റി: 2021ലെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടെ കുവൈറ്റ് പുകയില ഉത്പന്നങ്ങൾക്കായി ചലവാക്കിയത്  110 കോടിയിലേറെ രൂപ. രാജ്യത്ത് ഹുക്കയുടെയും സിഗരറ്റിൻ്റെയും ഉപഭോഗം വർധിച്ചുവരികയാണ്. 2021 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പ്രവാസികളും സ്വദേശികളും ഉപയോഗിച്ച പുകയില ഉല്‍പ്പന്നങ്ങളുടെ കണക്കുകളാണിത്. പുകവലി മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച്  ശക്തമായ ബോധവല്‍ക്കരണ ക്യാംപെയ്നുകള്‍ സംഘടിപ്പിച്ചിട്ടും പൊതുജനങ്ങളുടെ പുകവലി ശീലത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു .കുവൈറ്റില്‍ പുകവലിയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഓരോ വര്‍ഷവും ശരാശരി
1700 പേര്‍ മരണം അടയുന്നതായാണ് കണക്കുകള്‍