പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു

0
38

സമൂഹനന്മയ്ക്കും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി ജീവിതം മാറ്റിവെച്ച മനുഷ്യ സ്നേഹിയായ  പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു .അഗതികൾക്കും അനാഥർക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണെന്ന് പ്രെസിഡന്റ് ഷെറിൻ മാത്യു വാർത്ത കുറിപ്പിൽ അറിയിച്ചു