താമസ നിയമലംഘകർക്ക് പിഴയില്ലാതെ കുവൈത്ത് വിടാൻ നിർദ്ദേശം

കുവൈത്ത് സിറ്റി:  താമസ നിയമലംഘകരെ പിഴയടക്കാതെ രാജ്യം വിടാൻ അനുവദിക്കണമെന്ന നിർദേശം റസിഡൻസ് അഫയേഴ്‌സ് വിഭാഗം മുന്നോട്ട് വച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു, ലദ്യമായ കണക്ക് പ്രകാരം നിലവിൽ 150,000 അനധികൃത കുടിയേറ്റക്കാർ രാജ്യത്തുണ്ട്. നിരവധി തവണ പൊതുമാപ്പ് അനുവദിച്ചു എങ്കിലും നല്ലൊരു ശതമാനം പേരും ഉപയോഗപ്പെടുത്തിയില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്