പ്രവാസി ആറ് നില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചു

0
26

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി  ആറ് നിലകളുള്ള കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയൻ സ്വദേശിയാണ് മരിച്ചത്. കെട്ടിടത്തിൻ്റെ ആറാം നിലയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി കുവൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആത്മഹത്യ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉള്ളത്.

കഴിഞ്ഞദിവസം, ഏഷ്യൻ വംശജയായ ഗാർഹിക തൊഴിലാളിയെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.