60 കഴിഞ്ഞ 13500ലേറെ പ്രവാസികള്‍ കഴിഞ്ഞവർഷം സ്വദേശങ്ങളിലേക്ക് മടങ്ങി

0
16

കുവൈറ്റ് സിറ്റി: 2021ലെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ കുവൈറ്റില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയത് 60 വയസ്സ് കഴിഞ്ഞ  13500ലേറെ പ്രവാസികള്‍.  സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിന്നുള്ള ആകെ കൊഴിഞ്ഞുപോക്ക് ആണിത് . രാജ്യത്തെ 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതിക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനിന്ന അനിശ്ചിതത്വത്തെ തുടര്‍ന്നാണിത് . ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക അറബിക് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതത്. ഒന്‍പത് മാസത്തിനുള്ളില്‍ 17 ശതമാനത്തിന്റെ കുറവാണ് പ്രായമായ പ്രവാസികളുടെ എണ്ണത്തില്‍ ഉണ്ടായത്. 2021ന്റെ തുടക്കത്തില്‍ 60 കഴിഞ്ഞ പ്രവാസികളുടെ എണ്ണം 81,500 ആയിരുന്നത് സപ്തംബര്‍ അവസാനത്തോടെ 67,890 ആയി കുറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 1,025 പേരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 12,500 പേരുമാണ് കുവൈറ്റ് വിട്ടത്. സപ്തംബര്‍ അവസാനമായതോടെ സര്‍ക്കാര്‍ മേഖലയില്‍ 5,040ഉം സ്വകാര്യ മേഖലയില്‍ 62,940ഉം വയോധികരായ പ്രവാസികളാണ് ബാക്കിയായത്.