കുവൈത്ത് സിറ്റി: രാജ്യത്തെ പല സ്ഥലങ്ങളുടെയും പേര് മാറ്റുന്നതിനായി അധികൃതരിൽ നിന്നും അനുമതി തേടിയതായി കുവെെറ്റ് ഭവന ക്ഷേമ അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് നിർദേശം അതോറിറ്റി മന്ത്രിസഭയിൽ അവതരിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തു. പേര് മാറ്റുന്നതിന്റെ തുടർ നടപടികൾക്കായി കാര്യങ്ങൾ മുനിസിപ്പാലിറ്റിക്ക് സമർപ്പിച്ചിരിക്കുകയാണ്.