ഇസ്രായേല്‍ പ്രതിനിധികളുടെ പങ്കാളിത്തം; ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി സമ്മേളനം കുവൈറ്റ് സംഘം ബഹിഷ്‌ക്കരിച്ചു

0
26

കുവൈത്ത് സിറ്റി:  ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം  കുവൈറ്റ് പ്രതിനിധി സംഘം ബഹിഷ്കരിച്ചു. ഇസ്രായേലില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു എന്ന കാരണത്താലാണിത്.കുവൈത്ത് യൂത്ത് അസോസിയേഷന്‍ ഫോര്‍ അല്‍ ഖുദ്‌സ് എന്ന സംഘടന തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന അക്കാദമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നു കുവൈറ്റ് സംഘം . എന്നാല്‍ സമ്മേളനത്തില്‍ ഇസ്രായേല്‍ പ്രതിനിധി സംഘം പങ്കെടുക്കുന്നത് കാരണം  ബഹിഷ്കരിക്കുന്നത് ആയാണ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നത്. സമ്മേളനത്തിന്റെ ബ്രോഷറില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ കൂട്ടത്തില്‍ ഇസ്രായേല്‍ പ്രതിനിധികള്‍ ഉണ്ടായിരുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി

സയണിസ്റ്റ് ഭരണകൂടവുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനോടുള്ള കുവൈറ്റ് ഭരണകൂടത്തിന്റെ എതിര്‍പ്പിന്റെ പ്രതിഫലനമാണ് കുവൈറ്റ് അക്കാദമീഷ്യന്‍മാരുടെ തീരുമാനമെന്ന് സംഘടനയുടെ തലവന്‍ മുസ്അബ് അല്‍ മുതവ്വ പറഞ്ഞു