പിരിച്ചുവിട്ട തൊഴിലാളികളെ അതേ ജോലിയിലും ശമ്പളത്തിലും തിരിച്ചെടുക്കും

0
14

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ തൊഴിലുകളില്‍ നിന്നും പിരിച്ചുവിട്ട വരെ അതേ ജോലിയിലേക്ക് തിരിച്ചെടുക്കാന്‍ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. എണ്ണ മേഖലയിലെ തൊഴിലാളികളെയാണ് നിലവില്‍ തിരിച്ചെടുക്കുന്നത്.  പിരിച്ചുവിടുന്നതിന് മുൻപുള്ള തൊഴില്‍ ഗ്രേഡും ശമ്പളവും നല്‍കി തന്നെ ആയിരിക്കും തിരിച്ചെടുക്കുക. ഇതിനായുള്ള നിര്‍ദേശം രാജ്യം പുറപ്പെടുവിച്ചു കഴിഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പഴയ ജോലിയിലേക്ക് തിരിച്ചെടുക്കാന്‍ തൊഴിലാളി പിരിച്ചുവിട്ട് അഞ്ച് വര്‍ഷത്തില്‍ അധികമാകാന്‍ പാടില്ലെന്ന് നിര്‍ദേശം ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ, എണ്ണ മേഖലയില്‍ ചെയ്ത ജോലിയുടെ അവസാന രണ്ട് വര്‍ഷങ്ങളില്‍ തൊഴിലാളി മോശം അല്ലെങ്കില്‍ കുറഞ്ഞ പ്രകടനം കാഴ്ച്ചവെച്ചാല്‍ തിരിച്ചെടുക്കില്ലെന്നും നിര്‍ദേശത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.