അധ്യാപകരുടെ അഭാവം; കുവൈത്തിലുള്ള വിദേശ അധ്യാപകരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

0
25

കുവൈത്ത് സിറ്റി: ചില പ്രത്യേക വിഷയങ്ങളില്‍ പഠിപ്പിക്കാന്‍ അധ്യാപകരുടെ കടുത്ത ക്ഷാമം നേരിടുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അധ്യാപകരുടെ അഭാവം പരിഹരിക്കുന്നതിനായി 1000 പുതിയ വിദേശ അധ്യാപകരെയാണ് വിദ്യാഭ്യാസ മന്ത്രാലയം നിയമിക്കാനൊരുങ്ങുന്നത്. ഇതിനായി കുവൈറ്റില്‍ താമസിക്കുന്ന വിദേശികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത അധ്യയന വര്‍ഷത്തേക്ക് 11 വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന്  അധ്യാപകരുടെ ഒഴിവുകള്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായി അല്‍ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, ഗണിതം, ശാസ്ത്രം, ഫിസിക്‌സ്, ബയോളജി, ജിയോളജി, ഫിലോസഫി, തുടങ്ങിയ വിഷയങ്ങളിൽ പുരുഷന്മാര്‍ക്കാണ് അവസരം. സംഗീതം, ഭൗതികശാസ്ത്രം, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ വനിതാ അധ്യാപകരെയാണ് ആവശ്യം.