കുവൈത്ത് സിറ്റി : 60 വയസ്സ് കഴിഞ്ഞ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ റെസിഡൻസി തടസ്സങ്ങളില്ലാതെ പുതുക്കുന്നതായി മാനവവിഭവ ശേഷി അധികൃതർ വ്യക്തമാക്കി. വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ തൊഴിൽ അനുമതി രേഖ ഫീസ് ഈടാക്കി പുതുക്കുന്നതിനെ കുവൈത്ത് അപ്പീൽ കോടതി കഴിഞ്ഞ ദിവസം തടഞ്ഞതോടെ ഇത് അനിശ്ചിതത്വത്തിന് കാരണമാക്കി. എന്നാൽ പ്രസിഡൻസി പുതുക്കൽ തുടരുന്നതായാണ് അധികൃതർ വ്യക്തമാക്കിയത്. തൊഴിലാളികളുടെ വയസ്സ്, തൊഴിൽ ചെയ്യാനുള്ള ശേഷി മുതലായവ മാനവ ശേഷി സമിതിയുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും , തൊഴിലാളികൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നതാണ് തീരുമാനം എന്നും ചൂണ്ടി കാട്ടിയാണ് തൊഴിലുടകളുടെ സംഘടന കോടതിയെ സമർപ്പിച്ചത്. സമിതിയുടെ തെറ്റായ തീരുമാനം പല സംരംഭങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്നും നൈപുണ്യമുള്ള പല തൊഴിലാളികളെയും തങ്ങൾക്ക് നഷ്ടമായെന്നും ഉടമകൾ സമർപ്പിച്ച അപ്പീലിൽ പരാതി ഉന്നയിച്ചിരുന്നു.